ബെസ്റ്റ് പഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ കുന്നുമ്മല്‍ ബ്ളോക്കില്‍ വരുന്ന  ഗ്രാമപഞ്ചായത്താണ് കാവിലുമ്പാറ ഗ്രാമപഞ്ചായത്ത്. 84.81 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് നരിപ്പറ്റ, തൊണ്ടര്‍നാട് (വയനാട് ജില്ല) പഞ്ചായത്തുകള്‍, കിഴക്ക് വയനാട് ജില്ലയിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, പപടിഞ്ഞാറത്തറ പഞ്ചായത്തുകള്‍, പടിഞ്ഞാറ് കായക്കാടി, മരുതോങ്കര പഞ്ചായത്തുകള്‍, തെക്ക് മരുതോങ്കര, ചക്കിട്ടപ്പാറ പഞ്ചായത്തുകള്‍ എന്നിവയാണ്. കാവിലുമ്പാറ പഞ്ചായത്ത് 1977-ല്‍ വിഭജിച്ചാണ് ഇന്നത്തെ കാവിലുമ്പാറ, മരുതോങ്കര പഞ്ചായത്തുകള്‍ രൂപീകരിച്ചിട്ടുള്ളത്.