വാർഷിക പദ്ധതി റിപ്പോർട്ട് 2025-26
കാവിലുംപാറ ഗ്രാമപ്പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതി പ്രസ്താവന
കാവിലുംപാറ ഗ്രാമപ്പഞ്ചായത്തിൻ്റെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2025-2026 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക പദ്ധതി റിപ്പോർട്ട്, പ്രധാനമായും താഴെ പറയുന്ന വികസന മേഖലകൾക്ക് ഊന്നൽ നൽകുന്നു:
പ്രധാന പദ്ധതി മേഖലകൾ
കൃഷി: കാർഷികോത്പാദന വർദ്ധനവിനായി തെങ്ങിന് വളപ്രയോഗം , വാഴ, പച്ചക്കറി തൈ വിതരണം , ഇടവിള വിതരണം തുടങ്ങിയ പദ്ധതികൾക്ക് മുൻഗണന നൽകിയിരിക്കുന്നു.
മൃഗസംരക്ഷണം: കർഷകർക്കായി കിടാകവിതരണം , മുട്ടക്കോഴി വിതരണം എന്നിവ നടപ്പാക്കും. കൂടാതെ, തെരുവ് നായകൾക്ക് പേ വിഷബാധ കുത്തിവെപ്പ് പോലുള്ള പൊതുജനാരോഗ്യ പരിപാടികൾക്കും പ്രാധാന്യം നൽകുന്നു.
ആരോഗ്യം: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും ഉപകേന്ദ്രങ്ങളെയും കേന്ദ്രീകരിച്ച് ഹെൽത്ത് ആൻ്റ് വെൽനസ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും, അതിദരിദ്രർക്കുള്ള മരുന്ന് വിതരണം , പാലിയേറ്റീവ് കെയർ എന്നിവയ്ക്കും പദ്ധതിയിൽ വിഹിതം വകയിരുത്തിയിട്ടുണ്ട്.
ഫിഷറീസ്: ഗാർഹിക തലത്തിൽ മത്സ്യോത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി 'മുറ്റത്തൊരു മീൻ തോട്ടം' പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നു.
ക്ഷേമം/മാലിന്യ സംസ്കരണം: പട്ടികവർഗ്ഗ വിഭാഗക്കാർക്കുള്ള ലൈഫ് ഭവനപദ്ധതി , പൊതുസ്ഥലങ്ങളിൽ ബിൻ സ്ഥാപിക്കൽ , ഹരിതകർമ്മസേനക്ക് യൂണിഫോം പോലുള്ള ശുചിത്വ-സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കും പദ്ധതി തുക വകയിരുത്തിയിട്ടുണ്ട്.