ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കാവിലുമ്പാറ ഗ്രാമപഞ്ചായത്ത്: സ്ഥലം: കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ കുന്നുമ്മല്‍ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു. വിസ്തീർണ്ണം: 84.81 ചതുരശ്ര കിലോമീറ്റർ. അതിരുകൾ: വടക്ക്: നരിപ്പറ്റ, തൊണ്ടർനാട് (വയനാട് ജില്ല) പഞ്ചായത്തുകൾ. കിഴക്ക്: തൊണ്ടർനാട്, വെള്ളമുണ്ട, പടിഞ്ഞാറത്തറ (വയനാട് ജില്ല) പഞ്ചായത്തുകൾ. പടിഞ്ഞാറ്: കായക്കാടി, മരുതോങ്കര പഞ്ചായത്തുകൾ. തെക്ക്: മരുതോങ്കര, ചക്കിട്ടപ്പാറ പഞ്ചായത്തുകൾ. രൂപീകരണം: 1977-ൽ കാവിലുമ്പാറ പഞ്ചായത്ത് വിഭജിച്ചാണ് ഇന്നത്തെ കാവിലുമ്പാറ, മരുതോങ്കര പഞ്ചായത്തുകൾ രൂപീകരിച്ചത്. ഭൂപ്രകൃതി: കോഴിക്കോട് ജില്ലയുടെ കിഴക്കേ അതിർത്തിയിൽ വയനാട് ജില്ലയോട് ചേർന്ന് 72 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന കുന്നുകളും, താഴ്വരകളും, സംരക്ഷിത വനഭൂമിയും ഉൾപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 1500 മുതൽ 3500 വരെ അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നു. പ്രധാന കൃഷി/ഉത്പാദനം: ലോകപ്രശസ്തമായ...
കൂടുതൽ വായിക്കുക